നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിൽ ദേവപ്രശ്നം ആരംഭിച്ചു. ഇന്ന് രാവിലെ 9ന് ദേവപ്രശ്നം ആരംഭിച്ചു. ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് ദേവപ്രശ്നം നടത്തുന്നത്. ദേവപ്രശ്നത്തിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, മന്ത്രി മനോതങ്കരാജ്, ദേവസ്വം കമ്മിഷണർ കുമാരഗുരു, ജോയിന്റ് കമ്മിഷണർ സെൽവരാജ്, ജില്ലാ കളക്ടർ അരവിന്ദ്, പൊലീസ് മേധാവി ബദ്രി നാരായണൻ എന്നിവർ പങ്കെടുത്തു. മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിൽ 35 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ദേവപ്രശ്നത്തിൽ തെളിയുന്ന പരിഹാരപൂജകൾ നടപ്പിലാക്കുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി അറിയിച്ചു.