തിരുവനന്തപുരം: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത ജൂൺ 21ലെ പ്രക്ഷോഭത്തിൽ ബസ് ഓപ്പറേറ്റർമാരും ലോറി ഉടമകളും പങ്കെടുക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് സംഘടനകളും, ലോറി ഓണേഴ്സ് അസോസിയേഷനും അറിയിച്ചു. രാവിലെ 11 മുതൽ 11.15 വരെ (15മിനിട്ട് ) വാഹനങ്ങൾ നിറുത്തിയിടുന്ന സമരമാണ് പ്രഖ്യാപിച്ചത്.