തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിച്ച ഡോ. പി.കെ. രാജശേഖരൻ എഴുതിയ ഗവേഷണ ഗ്രന്ഥം 'പക്ഷിക്കൂട്ടങ്ങൾ : ലിറ്റിൽ മാഗസിനും മലയാളത്തിലെ ആധുനികതയും' പ്രകാശനം ചെയ്തു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പ്രകാശനം നിർവഹിച്ചു. സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ മീന.ടി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ മാഗസിൻ എഡിറ്റർമാരായ സിവിക് ചന്ദ്രൻ, കെ.എൻ. ഷാജി എന്നിവർ പ്രഭാഷണം നടത്തി.