തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക ട്രഷറിയിലാണ് അടയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിഴ പൊലീസിനാണ് ലഭിക്കുന്നതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പകർച്ചവ്യാധി നിയമം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് പൊലീസ് പിഴ ചുമത്തുന്നത്. പിഴയായി 32,17,400 രൂപ ഈടാക്കി.
സ്വന്തം ജീവൻ പണയം വച്ചാണ് പൊലീസ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. അതിനവരെ അഭിനന്ദിക്കണം. ജോലിക്കിടെ ധാരാളം പൊലീസുകാർ രോഗബാധിതരാകുന്നുണ്ട്. 375 പൊലീസുകാരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.