തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രങ്ങൾ ലംഘിച്ച് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ തുറന്നു പ്രവർത്തിച്ച കടഉടമകൾക്ക് പിഴ ഈടാക്കി. ഇന്നലെ നടന്ന പരിശോധനയിലാണ് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റു ചില കടകൾ കൂടി തുറന്നതായി കണ്ടത്.