കോവളം: ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പഠന സൗകര്യം ഒരുക്കി കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്. കാഞ്ഞിരംകുളം നെല്ലിമൂട് ന്യൂ ഹയർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ സ്‌നേഹയ്ക്കാണ് ചൈതന്യ ഫാമിലി ക്ലബ് സ്മാർട്ട് ഫോൺ നൽകി പഠന സൗകര്യം ഒരുക്കിയത്. ക്ലബ്ബ് ഭാരവാഹികളായ ശിവകുമാർ ഡോക്ടർ കെ. മോഹനൻ കരിങ്കുളം രാധാകൃഷ്ണൻ കാഞ്ഞിരംകുളം ഗിരി കഴിവൂർ രാജേന്ദ്രൻ സുരേഷ് സത്യ ദാസ് ആന്റണി ഫെർണാണ്ടസ് സുനിൽ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.