തിരുവനന്തപുരം:ഓൺലൈനിൽ സംഘടിപ്പിച്ച കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ 18ാം സംസ്ഥാന സമ്മേളം ഉമ്മൻ ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്ഥാപന ശാക്തീകരണവും ജലജീവൻ മിഷനും എന്ന സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷനായി.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.ആർ കുറുപ്പ്,കെ. അനിൽകുമാർ,എം.ജെ മാർട്ടിൻ,കെ.ഉണ്ണികൃഷ്ണൻ,പി.ബിജു,സി.റിജിത്,ജോയൽസിംഗ്,വിനോദ്,ഷാജി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി തമ്പാനൂർ രവി(പ്രസിഡന്റ്) പി.ബിജു (ജന.സെക്രട്ടറി),ബി.രാഗേഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.