പാറശാല: കൊവിഡിനെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി എസ്.എഫ്.ഐ ചെങ്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപഹാരങ്ങളുമായി എത്തുന്ന പഠനവണ്ടി എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഫ്ലാഗ് ഓഫ് ചെയ്തു. ചെങ്കൽ ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജിനേഷ് പോൾ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആശിഷ് ആർ.ജി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീത്, സി.പി.എം പാറശാല ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ.ജോജി, ആർ.ശോഭന, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.എസ്.സന്തോഷ് കുമാർ, ഡി.വൈ.എഫ്.ഐ പാറശാല ബ്ലോക്ക് സെക്രട്ടറി ആദർശ്, എസ്.എഫ്.ഐ പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി അരുൺ സി.എസ്, വി.പി.സുരേഷ്, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മുകേഷ് എന്നിവർ സംസാരിച്ചു. 500 പഠന കിറ്റുകൾ പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഫോട്ടോ: എസ്.എഫ്.ഐ ചെങ്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപഹാരങ്ങളുമായി എത്തുന്ന പഠനവണ്ടി എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഫ്ലാഗ് ഓഫ് ചെയ്യുന്നു.