കോവളം:കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി 'ഞാൻ കാണുന്ന കൊവിഡ് കാലം' എന്ന വിഷയത്തെ ആസ്പദമാക്കി കോവളം പൊലീസ് സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിന്റെ സമ്മാനദാനം കോവളം സി.ഐ രൂപേഷ് രാജ്,എസ്.ഐ ഗംഗാപ്രസാദ് എന്നിവർ ചേർന്ന് നിർവഹിച്ചു.ജനമൈത്രി സി.ആർ.ഒ ബിജു,ബീറ്റ് ഓഫീസർ ഷിബുനാഥ് എന്നിവർ പങ്കെടുത്തു.