തിരുവനന്തപുരം: ഇന്ധന വില വർദ്ധയ്ക്കെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നില്പ്സമരം സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്‌തു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മിനിലാൽ, എസ്. സലീം, എൽ.വി. അജയകുമാർ, തോംസൺ ലോറൻസ്, ഡി.എസ്. വിജയൻ, വനജൻ, അശോകൻ, മാത്യുസ്, ടി.പി. പ്രസാദ്, ഹാജ എന്നിവർ പങ്കെടുത്തു.