തിരുവനന്തപുരം : കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പരാതികൾ പരിഹരിക്കാൻ ജില്ലാതല ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ഓൺലൈൻ റിപ്പോർട്ടിംഗ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും. ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കൊവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്. അവർ തന്നെ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇത് ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.