തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്രി അംഗങ്ങൾ ഇന്ന് സത്യഗ്രഹമിരിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം രാവിലെ 10.30ന് സത്യഗ്രഹം ആരംഭിക്കും. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.