കാട്ടാക്കട: തമിഴ്നാട്ടിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 24 കുപ്പി മദ്യവുമായി കാട്ടാക്കട കാക്കകോണം തോട്ടരികത്ത് വീട്ടിൽ അരുണിനെ(30) കാട്ടാക്കട പൊലീസ് പിടികൂടി. ആക്ടീവ സ്കൂട്ടറിൽ കടത്തിയ 180 മില്ലി ലിറ്ററിന്റെ 24 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്.തമിഴ്‌നാട്ടിൽ നിന്ന് 240 രൂപയ്ക്ക് വാങ്ങി 500 രൂപയ്ക്ക് വിൽക്കുമെന്നാണ് അരുൺ പൊലീസിന് നൽകിയ വിവരം.കാട്ടാക്കട ഡി.വൈ.എസ്.പി ഷാജിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാട്ടാക്കട സി.ഐ ജോസ് മാത്യു, എസ്.ഐ അനീഷ്, സി.പി.ഒമാരായ ജിഷ്ണു, രഞ്ജിത്ത്, അജി, ഷാഫി, അനുരാഗ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.