തിരുവനന്തപരം: ഡോ. ജിത എസ്.ആർ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. മുമ്പ് എസ്.എൻ കോളേജിൽ പ്രിൻസിപ്പലായിരുന്നു. കേരള കേന്ദ്ര സർവകലാശാലയിലെ അന്താരാഷ്ട്ര പഠന വിഭാഗത്തിൽ ഉൾപ്പെടെ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച അവർ നിരവധി ഗവേഷണ പ്രബന്ധങ്ങൾക്ക് മികച്ച ഗൈഡായി പ്രവർത്തിക്കുന്നുണ്ട്. കോട്ടയം റബർ ഗവേഷണ കേന്ദ്രം ബയോ ടെക്‌നോളജി വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. തുളസീധരൻ ഭർത്താവും പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി അനന്തജിത്ത് മകനുമാണ്.