വെഞ്ഞാറമൂട്: മഴയിൽ വീട് തകർന്നു. ജനമൈത്രി പൊലീസ് സ്ഥലത്തെത്തി താത്കാലികാശ്വസനടപടികൾ സ്വീകരിച്ചു. പുല്ലമ്പാറ കുന്നിക്കോട് പുത്തൻ വീട്ടിൽ റുബീനായുടെ വീടിനാണ് കേട് പറ്റിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. വെള്ളമിറങ്ങി മൺക്കട്ട കൊണ്ട് നിർമ്മിച്ച വീടിന്റെ ചുവരുകൾ കുതിർന്ന് ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് സ്ഥലത്തെത്തുകയും വീടിന്റെ കാലപ്പഴക്കവും ജീർണാവസ്ഥയും കണ്ട് താത്കാലികാശ്വാസമെന്ന നിലയിൽ ടാർപോളിൻ വാങ്ങി നൽകി. വെഞ്ഞാറമൂട് എസ്.ഐ സുജിത് ജെ. നായർ, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ ചേർന്ന് ടാർപോളിൻ കുടംബത്തിന് കൈമാറി. പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി.എസ്.ആർ, അംഗങ്ങളായ പുലമ്പാറ ദിലീപ്, ശ്രീകണ്ഠൻ നായർ, നസീർ എന്നിവരും സ്ഥലത്തെത്തുകയും കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് നടപടി സ്വീകരിക്കുമെന്നും അറിയിക്കുച്ചു.
ക്യാപ്ഷൻ: മഴയിൽ പുല്ലമ്പാറ കുന്നിക്കോട് പുത്തൻ വീട്ടിൽ റുബീനായുടെ വീടിലൊരു ഭാഗം തകർന്ന നിലയിൽ