കിളിമാനൂർ: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന സി.പി.ഐ നേതാവ് ജെ. ചിത്തരഞ്ജന്റെ ചരമദിനം എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ആചരിച്ചു. കിളിമാനൂർ മണ്ഡലംതല ഉദ്ഘാടനം മാസ്‌കും സാനിറ്റൈസറും കിളിമാനൂർ സി.ഐയ്‌ക്ക് നൽകി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എം. ഉദയകുമാർ നിർവഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ്. റജി, ട്രഷറർ വെള്ളല്ലൂർ അനിൽകുമാർ, റേഷൻ വിതരണ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി പുഷ്‌പരാജൻ, തേജസ്, എസ്.എച്ച്.ഒ സനൂജ്, സബ് ഇൻസ്പെക്ടർ ജയേഷ് ടി.ജെ എന്നിവർ പങ്കെടുത്തു.