കിളിമാനൂർ: വിഷരഹിത ശുദ്ധജല മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കർഷകസംഘം മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബയോഫ്ലോക് ടാങ്കിൽ മത്സ്യകൃഷി ആരംഭിച്ചു. നാല് ടാങ്കുകളായി 4000 മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, സെക്രട്ടറി കെ.സി വിക്രമൻ, എം.എൽ.എമാരായ വി. ജോയി, ഡി.കെ. മുരളി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി, ജില്ലാ കമ്മറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, കർഷകസംഘം സംസ്ഥാനകമ്മറ്റിയംഗം എസ്. ഹരിഹരൻപിള്ള, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എച്ച്. നാസർ, ബി.എസ്. ഹർഷകുമാർ, ബിനുമോൻ, മുരളീധരൻ നായർ, ഷിഹാബുദ്ദീൻ, വിജയകുമാർ, ശശിധരൻ, റമീസ് രാജ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.