വിതുര: ഫെഡറേഷൻസ് ഒഫ് റസിഡന്റസ് അസോസിയേഷൻ (ഫ്രാറ്റ്) വിതുര മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള റസിഡന്റ്സ് അസോസിയേഷനുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളകളിൽ അസോസിയേഷനുകൾ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിക്കുന്നുണ്ട്. ആദിവാസി, തോട്ടം മേഖലകളിലും സഹായ വിതരണം നടത്തുന്നുണ്ട്. കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവർത്തനങ്ങൾക്കായി പൊലീസുമായി ചേർന്ന് ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കാവൽ ഗ്രൂപ്പുകൾക്ക് രൂപം നൽകി. റസിഡന്റ്സ് അസോസിയേഷനുകൾക്കൊപ്പം പുരുഷ സ്വാശ്രയ സംഘങ്ങളും, കുടുംബശ്രീ യൂണിറ്റുകളും കൈകോർത്തതോടെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഫലം കണ്ടു. ഫ്രാറ്റ് മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, പൊൻപാറ കെ. രഘു, എ.ഇ. ഇൗപ്പൻ, കെ. സുലോചനൻ നായർ, ശശിധരൻ നായർ, കല്ലാർ ശ്രീകണ്ഠൻനായർ, പി. ബാലകൃഷ്ണൻനായർ, എം. ഷിഹാബ്ദ്ദീൻ, പി. സോമൻ, കെ. അനിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.