വിതുര: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, ഡി.സി.സി സെക്രട്ടറി എൽ.കെ. ലാൽറോഷിൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി.എൽ. മോഹനൻ, മണ്ണറ വിജയൻ, മണ്ഡലം സെക്രട്ടറിമാരായ എം. നസീർ, എ. അനി, ജയചന്ദ്രൻനായർ, കൃഷ്ണൻനായർ, പി. ലീലാമ്മ, ഡി. ശുഭാമണി, സതീദേവി, അജീഷ് നാഥ്, രാജേന്ദ്രൻനായർ, ചന്ദ്രമോഹൻ, മഹേഷ്, ശ്രീനിവാസൻപിള്ള, ജോയി, എബി തോമസ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ് ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും തേവിയോട് പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.സി.എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് ഡി.അജയകുമാർ, വി.അനിരുദ്ധൻനായർ, എൽ.കെ. ലാൽ റോഷിൻ, കല്ലാർ മുരളി, അൻസർ ,ലേഖാകൃഷ്ണകുമാർ, അജേഷ് നാഥ്, എ.ഇ. ഇൗപ്പൻ, മധു, കരിപ്പാലം സുരേഷ്, ഇ.എം. നസീർ, തേവിയോട് മോഹനൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.