
കല്ലമ്പലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മെമ്പർമാർ പ്രതിഷേധ ധർണ നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന ധർണ പാർലമെന്ററി പാർട്ടി ലീഡർ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ നാവായിക്കുളം അശോകൻ, കുമാർ. ജി, അരുൺകുമാർ, ജിഷ്ണു എന്നിവർ പങ്കെടുത്തു. ബി.ജെ.പി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി അനന്ത വിഷ്ണു, നേതാക്കളായ ബാബു, മനു, എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.