തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവുകൾ നിലവിൽ വരുന്നതിനൊപ്പം കൂടുതൽ ട്രെയിൻ സർവീസുകളും ആരംഭിക്കും.
16, 17 തീയതികളിൽ വേണാട്, വഞ്ചിനാട്, ജനശതാബ്ദി ഉൾപ്പെടെയുള്ള 15 ട്രെയിനുകൾ സ്പെഷ്യൽ സർവീസുകൾ ആയി ഒാടിത്തുടങ്ങും. റിസർവ് ചെയ്താൽ മാത്രം യാത്ര. ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. രണ്ടാം ലോക്ക് ഡൗണിൽ റദ്ദ് ചെയ്തിരുന്നവയാണ് ഇവ. ആകെ 31 ട്രെയിനുകളാണ് റദ്ദ് ചെയ്തിരുന്നത്. 16 ട്രെയിനുകൾ ഇനിയും പുനരാരംഭിക്കാനുണ്ട്.
പുനരാരംഭിക്കുന്ന ട്രെയിനുകൾ
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി
എറണാകുളം- കണ്ണൂർ ഇന്റർസിറ്റി
ഷൊർണൂർ- തിരുവനന്തപുരം വേണാട്
തിരുവനന്തപുരം- എറണാകുളം വഞ്ചിനാട്
ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ്
പുനലൂർ- ഗുരുവായൂർ
ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി
തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി
കൊച്ചുവേളി- മൈസൂർ
തിരുവനന്തപുരം- മംഗലാപുരം
തിരുനെൽവേലി- പാലക്കാട് പാലരുവി
നാഗർകോവിൽ - കോയമ്പത്തൂർ
തിരുവനന്തപുരം- തിരുച്ചിറപ്പളളി ഇന്റർസിറ്റി
എറണാകുളം- കാരയ്ക്കൽ ടീ ഗാർഡൻ
എറണാകുളം - ബംഗളൂരു ഇന്റർസിറ്റി