നെയ്യാറ്റിൻകര: ഇന്ധന വില വർദ്ധനവ് അവസാനിപ്പിക്കുക, ആർ.ടി.സികൾക്ക് കേന്ദ്ര സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ. ആൻസലൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി, അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്ത്, വി. അശ്വതി, എൻ.എസ്. വിനോദ് എന്നിവർ സംസാരിച്ചു. എസ്. ശ്യാമള, കെ.എസ്. അനിൽകുമാർ, രാമപുരം ബിജു, വി.സുനിൽകുമാർ, ജയപ്രകാശ്, എസ്.എസ്. സജികുമാർ, എ.എസ്. അനൂപ്, എസ്.എസ്. ജിനു, രാജശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.