sndp

നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ആവിഷ്‌കരിച്ച ഗുരുകാരുണ്യം പദ്ധതിക്ക് നെയ്യാറ്റിൻകര യൂണിയനിൽ തുടക്കമായി. നെയ്യാറ്റിൻകര യൂണിയന്റെ നേതൃത്വത്തിൽ മുഴുവൻ ശാഖകളിലെയും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, മൊബൈൽ റീചാർജ്ജ്, സ്‌കൂൾ കോളേജ് പഠന ഫീസ് എന്നിവയ്‌ക്കുള്ള സഹായം നൽകി. വിവിധ ശാഖകളിലെ മുന്നൂറോളം കുട്ടികൾക്കാണ് സഹായം ലഭ്യമാക്കിയത്. യൂണിയൻതല ഉദ്ഘാടനം നെയ്യാറ്റിൻകര യൂണിയൻ ഓഫീസിൽ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം അഡ്വ.എസ്.കെ. അശോക് കുമാർ, വനിതാസംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ, കമുകിൻകോട് ശാഖാ സെക്രട്ടറി കെ.ബി. സുകുമാരൻ, ഊരുട്ടുകാല ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ, ഓഫീസ് സെക്രട്ടറി ഷിബുകുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ഗുരുകാരുണ്യം പദ്ധതിയുടെ യൂണിയൻതല ഉദ്ഘാടനം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ നിർവഹിക്കുന്നു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാർ, വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം അഡ്വ. എസ്.കെ. അശോക് കുമാർ എന്നിവർ സമീപം