വെഞ്ഞാറമൂട്: ലോക്ക്ഡൗൺ കാലത്ത് വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് നടന്ന മോഷണ പരമ്പരകളിൽ അറസ്റ്റിലായ പ്രധാന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ചൽ കരുകോൻ കടവറം ബ്ലു ബെൽസ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അദിൻഷായെയാണ് (26) കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കാർ മോഷണം നടന്ന വെഞ്ഞാറമൂട് തണ്ട്രാംപൊയ്കയിൽ യൂസ്ഡ് കാർ ഷോപ്, കാർ മോഷണം നടത്തിയ വർക്‌ഷോപ് എന്നിവടിങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വെഞ്ഞാറമൂട് എസ്.ഐമാരായ സുജിത് ജി. നായർ, രാജേന്ദ്രൻ നായർ, അനുരാജ്, സി.പി.ഒമാരായ മഹേഷ്‌, ഉമേഷ്‌, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.