ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചംകുളത്ത് കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകർ ബന്ധുക്കൾക്കൊപ്പം ചേർന്ന് സംസ്കരിച്ചു. കൊവിഡ് മൃതദേഹം ആറ്റിങ്ങലിൽ ആദ്യമായാണ് വനിതാ പ്രവർത്തകർ സംസ്കരിക്കുന്നത്.
ആറ്റിങ്ങൽ ഡി.വൈ.എഫ്.ഐ വെസ്റ്റ് - ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗങ്ങളായ കീർത്തന, കാർത്തിക, സാന്ദ്ര, അഖില എന്നിവരാണ് മൃതദേഹം സംസ്കരിച്ചത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം അജിൻ പ്രഭ നേതൃത്വം വഹിച്ചു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ പോലും മടിച്ച് നില്ക്കുന്ന സാഹചര്യത്തിൽ ഇതിന് തയ്യാറായ വനിതാ പ്രവർത്തകരെ സി.പി.എം നേതാക്കൾ അനുമോദിച്ചു. സി.പി.എം നേതാക്കളായ ആർ. രാമു, മുനിസിപ്പൽ മുൻ ചെയർമാൻ എം. പ്രദീപ്, ആർ. രാജു, ദേവരാജൻ, വാർഡ് കൗൺസിലർ ബിനു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.