
പൂവാർ: ബി.എം.എസ് നെയ്യാറ്റിൻകര മേഖല പെരുങ്കടവിള പഞ്ചായത്ത് മാരായമുട്ടം നീലകേശി തയ്യൽ യൂണിറ്റിലെ തൊഴിലാളിയുടെ മക്കൾക്ക് മൊബൈൽ ഫോൺ, പഠനോപകരണങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് മനോഷ് കുമാർ, ജില്ല ജനറൽ മസ്തൂർ സംഘം ജില്ലാ സെക്രട്ടറി മധു, ജില്ല തയ്യൽ മസ്തൂർ ജനറൽ സെക്രട്ടറി സനൽ, മേഖലാ പ്രസിഡന്റ് തിരുമംഗലം സന്താഷ്, സെക്രട്ടറി സുധീർ, തയ്യൽ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സജിത, സെക്രട്ടറി ദീപു, പഞ്ചായത്തംഗം മണികണ്ഠൻ, യൂണിറ്റ് സെക്രട്ടറി പ്രീജ, ഗീത എന്നിവർ പങ്കെടുത്തു.