covid

തിരുവനന്തപുരം : കൊവിഡാനന്തരം രോഗികളിൽ ക്ഷയരോഗത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രത്യേക നിരീക്ഷണം ആരംഭിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് മുക്തരായ പത്തോളം പേർക്ക് ക്ഷയരോഗം റിപ്പോർട്ട് ചെയ്തു. എല്ലാ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലും ടി.ബി സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. കൊവിഡ് മൂലമുണ്ടാകുന്ന താത്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിന് കാരണമാകും. കൊവിഡ് മുക്തരായവരിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.