തിരുവനന്തപുരം: ടെക്‌നോപാർക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 110 ഒാളം ക്ലീനിംഗ്, ഹൗസ്‌കീപ്പിംഗ്, സെക്യൂരിറ്റി ജീവനക്കാർക്ക് സൗജന്യമായി ഇന്നലെ വാക്‌സിൻ നൽകി. ടെക്‌നോപാർക്കിലെ ഐ.ടി കമ്പനിയായ ക്യൂബസ്റ്റാണിതിന്റെ ചെലവ് വഹിച്ചത്. ക്യൂബസ്റ്റിലെ 600ലേറെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിൻ നൽകി. ടെക്‌നോപാർക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാങ്ങിയ കൊവിഷീൽഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്.