vld-1

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിപക്ഷ മെമ്പർമാർ ധർണ നടത്തി. കൊവിഡിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്തെ നിർദ്ധർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തുക. പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 25 രൂപയും ജില്ലാ കുടുംബശ്രീ മിഷന്റെ 10 രൂപയും ചേർത്ത് ഗുണ നിലവാരമുള്ള ഭക്ഷണം നൽകാമെന്നിരിക്കെ പാവപ്പെട്ട ജനങ്ങൾക്കു നൽകുന്ന ഭക്ഷണം മോശമാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ ധർണ. ധർണയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജ്ഞാനദാസ്, കൂതാളി ഷാജി, ശ്രീകല, ഷ്യാം, സുനീഷ്, നളിന കുമാർ, മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിപക്ഷ മെമ്പർമാരുടെ പ്രതിഷേധ ധർണ