നെയ്യാറ്റിൻകര: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിൽ നെയ്യാറ്റിൻകരയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക. കച്ചവടക്കാർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക. വാടക, കറന്റ് - വാട്ടർ ചാർജ് ഒഴിവാക്കുക, കടകൾക്ക് പിഴയീടാക്കിയ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകരയിൽ വിവിധ കേന്ദ്രങ്ങളിൽ 5 പേർ പേർ വീതം പ്ലക്കാർഡുകളും കൊടിയും പിടിച്ച് ധർണ നടത്തി. എ. സതീഷ്, ആന്റണി അലൻ, സതീഷ് ശങ്കർ, സജൻ ജോസഫ്, വിജയൻ, എച്ച്. ദാവൂദ്, ശബരിനാഥ് രാധാകൃഷ്ണൻ, ശ്രീകുമാർ, എസ്. കുമാർ, മുരുകൻ എന്നിവർ നേത്യത്വം നല്കി. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് അറിയിച്ചു.
ക്യാപ്ഷൻ:
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിൽ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പ്രതിഷേധസമരം |