നെയ്യാറ്റിൻകര: സി.പി.ഐ അതിയന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൺപകൽ ആശുപത്രിക്ക് ആവശ്യമായ മാസ്കുകൾ ഡോ. ജസ്റ്റിൻ ബേസിലിന് കൈമാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ബി. സനൽകുമാറിനെ പ്രൊഫ.എം. ചന്ദ്രബാബു ആദരിച്ചു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന ചിത്തരഞ്ജന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.കെ. മോഹനൻ, ശ്രീകാന്ത്, ജി. രാജേന്ദ്രൻ, ജി. ശശിധരൻ, എം. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.