തിരുവനന്തപുരം: കൊവിഡ്‌ മഹാമാരിയും ലോക്ക്ഡൗണും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണ ജനവിഭാഗത്തിന് താങ്ങാവുന്നതിലും കൂടുതൽ വില വർദ്ധനയാണ് പാചകവാതകത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. എന്നാൽ വർഷങ്ങളായി സാധാരണക്കാർക്ക് കൊടുത്തുകൊണ്ടിരുന്ന പാചകവാതക സബ്സിഡി ഇപ്പോൾ നിറുത്തലാക്കിയിരിക്കുകയാണ്. സബ്സിഡി ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് ഒ ബി.സി കോൺഗ്രസ് സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ നില്പ്സമരം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനുമുന്നിൽ കെ. മുരളീധരൻ എം.പി നിർവഹിച്ചു. ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി. സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ച സമരത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി ആൽബർട്ട് സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ അബ്ദുൾ മജീദ് പാളയം, സെക്രട്ടറിമാരായ സീന മാലിക്, രാജ്മോഹൻ, ജയരാമൻ, മേരിപുഷ്പം, ജില്ലാ ചെയർമാൻ കെ. പി. ദുര്യോധനൻ, ജേക്കബ് ഫെർണാണ്ടസ്, അമ്പൂരി രവീന്ദ്രൻ, തിരുവല്ലം പ്രസന്നൻ, പാളയം സുധി, തങ്കച്ചൻ, കരമന കൃഷ്ണകുമാർ, ആറ്റുകാൽ ഹരിദേവൻ, മാലിക് തിരുമല എന്നിവർ സംസാരിച്ചു.