ബാലരാമപുരം: കൊവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്ക് അന്നവുമായി സി.പി.ഐ സന്നദ്ധ സേന പ്രവർത്തകർ. കുടുംബത്തിലെ മുഴുവൻ പേരും ക്വാറന്റൈനിൽ കഴിയേണ്ടി വന്ന സാഹചര്യത്തിൽ പള്ളിച്ചൽ പൂങ്കോട് വാർഡിലെ കർഷകനായ വിശ്വംഭരൻ തന്റെ വളർത്തുമൃഗങ്ങൾ പട്ടിണിയിലാണെന്ന വിവരം സി.പി.ഐ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റിയുടെ സന്നദ്ധസേന പ്രവർത്തകർ വളർത്തു മൃഗങ്ങൾക്ക് തീറ്റ വീട്ടിലെത്തിച്ചു നൽകി. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ, മണ്ഡലം കമ്മിറ്റി അംഗം സുരേഷ് മിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മഹേഷ് കുമാർ, മുടവൂർ പാറ രാജീവ്, ജെ. സനിൽകുമാർ, ശോഭനകുമാർ, രഞ്ജിത്, പ്രശാന്ത് എന്നിവരാണ് മൃഗപരിപാലനത്തിന് പ്രാധാന്യം നൽകി രംഗത്തെത്തിയിരിക്കുന്നത്.