ബാലരാമപുരം: ബാലരാമപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കായി കൊവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ജയപ്രകാശൻ, ഡോ. അനൂജ, കൊവിഡ് മുംബൈ മിഷൻ ടീം ലീഡർ ഡോ. സജീഷ്, നേത്രരോഗ വിദഗ്ദ്ധൻ ഡോ. ആശാദ് ശിവരാമൻ, ഇൻഫക്ഷൻ കൺട്രോൾ ടീം അംഗങ്ങളായ സി.എൽ. ചിത്ര, വി.എസ്. ദീപ എന്നിവർ ക്ലാസുകൾ നയിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. ഷാമിലാബീവി, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. ഫ്രെഡറിക് ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം അഖില എന്നിവർ പങ്കെടുത്തു.