ബാലരാമപുരം: പെട്രോൾ,ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കമ്മിറ്റി എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലെയും പോസ്റ്റോഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിളയിൽ നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചൊവ്വര രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത, പഞ്ചായത്തംഗങ്ങളായ വി. പ്രവീൺ, പി. സുരേഷ് കുമാർ, ഭാരവാഹികളായ നെട്ടത്താന്നി ശിവാനന്ദൻ, വി. രത്നരാജ്, സദാശിവൻ നാടാർ, നന്നംകുഴി ഗോപി, ഷെബിയാനത്ത് ബീവി തുടങ്ങിയവർ പങ്കെടുത്തു.