
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12,246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 11,508 ആയി. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും മരണ നിരക്കിൽ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനമായി കുറഞ്ഞു.