kovalam

കോവളം: പെട്രോൾ, ഡീസൽ, പാചകവാതകവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ജനതാദൾ (എസ് ) കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. വെങ്ങാനൂർ പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ ദേശീയ ജനറൽ സെക്രട്ടറി ഡോ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, അഡ്വ. കെ. ജയചന്ദ്രൻ, സിന്ധു വിജയൻ, ജയചന്ദ്രൻ മോഹൻ എന്നിവർ സംസാരിച്ചു

കോവളം പോസ്റ്റോഫീസ്, കോട്ടുകാൽ പയറ്റുവിള പോസ്റ്റാഫീസ്, കല്ലിയൂർ പോസ്റ്റോഫീസ്, ബാലരാമപുരം പോസ്റ്റോഫീസ്, പുല്ലുവിള പോസ്റ്റോഫീസ്, കാഞ്ഞിരംകുളം പോസ്റ്റോഫീസ് എന്നിവിടങ്ങളിലും ധർണ നടത്തി.