ബാലരാമപുരം: ലോക്ക്ഡൗണിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികളുമായി സി.പി.ഐ വടക്കേവിള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുതിരപ്പുറത്തൊരു പുസ്‌തകവഞ്ചി പദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. വീടിനു മുന്നിൽ കുതിരയെ കണ്ട് ആശ്ചര്യപ്പെട്ട കുട്ടികൾ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ബിജുകുമാറിന്റെ മഡോണയെന്ന കുതിരയെ തൊട്ടും തലോടിയും സ്നേഹം പങ്കുവച്ചു. സി.പി.ഐ കാട്ടാക്കട മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം എം. ശ്രീകണ്ഠൻ നായർ, സി.പി.ഐ നേതാക്കളായ ഡി. ഭുവനചന്ദ്രൻ, അരിക്കടമുക്ക് വിനോദ്, രത്നാകരൻ, മാഹീൻ, ശിവപ്രസാദ്, സതീഷ് ബാബു, ബ്രാഞ്ച് സെക്രട്ടറി സി.ഗോപി എന്നിവർ പങ്കെടുത്തു.