തിരുവനന്തപുരം: സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മണ്ഡലങ്ങളിൽ കേരളം നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരങ്ങളും വിശകലനം ചെയ്യുന്ന പ്രതിവാര വെബ് പ്രഭാഷണ പരമ്പര കേരളസർവകലാശാല ആരംഭിക്കുന്നു. ഇന്ന് രാവിലെ 11ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ.പിള്ള ഉദ്ഘാടനം ചെയ്യും. ' കേരളത്തിലെ ജലസ്രോതസ് - അറിവും അറിയേണ്ടതും ' എന്ന വിഷയത്തിൽ ജിയോളജി അദ്ധ്യാപകൻ ഡോ. ഷാജി ആദ്യ പ്രഭാഷണം നടത്തും.