pinarayi-


തിരുവനന്തപുരം: 28 പഞ്ചായത്തുകളിൽ മാത്രമാണ് കൊവിഡ് വ്യാപനം രൂക്ഷമെന്നും അവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ശതമാനത്തിന് മുകളിലായതിനാൽ ബന്ധപ്പെട്ട ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രതിദിനം നൂറു പേരെ പരിശോധിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഈ പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ പ്രതിരോധമാർഗങ്ങളിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു.70 ശതമാനത്തിലേറെ ടി.പി.ആർ ഉയർന്ന എറണാകുളത്തെ ചെല്ലാനത്ത് അത് 16.8 ശതമാനമായി താഴ്ന്നു. രോഗികൾ കൂടുതലുള്ള തിരുവനന്തപുരത്ത് 14.2 ശതമാനമാണ് ജൂൺ 14ലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ വൃദ്ധ സദനങ്ങളിൽ 100 ശതമാനം പേർക്കും വാക്‌സിൻ നൽകി. കിടപ്പു രോഗികൾക്കുള്ള വാക്‌സിനേഷനും പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലയിലെ ചില വാക്‌സിനേഷൻ സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.