pinarayi-vijayan

തിരുവനന്തപുരം: ഒാഫീസുകളിൽ രോഗവ്യാപനം സംഭവിക്കാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചില ഒാഫീസുകളിൽ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം ബാധിച്ച പശ്ചാത്തലത്തിലാണ് നിർദേശം. കൂട്ടമായി ഭക്ഷണം കഴിക്കരുത്. എല്ലായിടത്തും മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസ് ചെയ്യണം. വീട്ടിലും ഇക്കാര്യം ശ്രദ്ധിക്കണം. വീട്ടിൽ സൗകര്യമില്ലാത്ത രോഗബാധിതരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റണം. മരണ സർട്ടിഫിക്കറ്റ് നൽകുമ്പോൾ വിലാസത്തിലും പേരിലും തെറ്റുവരുത്. മരിച്ചവരുടെ ബന്ധുക്കളോട് ഫോറം പൂരിപ്പിച്ച് നൽകാൻ നിർദ്ദേശിക്കാം.