പാറശാല: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പൂഴിക്കുന്ന് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ അഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുരം സജി ചടങ്ങിൽ ആദ്ധ്യക്ഷത വഹിച്ചു. സി. പ്രേംകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, പഞ്ചായത്ത് അംഗം ഷിബിൻ, ജി. ജോസഫ്, സബീഷ് സനൽ, അഗസ്റ്റിൻ, ഭഗത്, കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.