sonam

എന്നും ആരാധകരുടെ മനം കവരുന്ന ബോളിവുഡ് നടിയാണ് സോനം കപൂർ. വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷൻ പരീക്ഷണങ്ങൾ കൊണ്ടും സോനം എപ്പോഴും വാർത്തകളിൽ ഇടം നേടാറുമുണ്ട്.

sonam

ഇപ്പോഴിതാ സോനത്തിന്റെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സൈബർ ലോകത്ത് തരംഗമാകുന്നത്. 'ഫ്‌ളോറൽ' വസ്ത്രത്തിലാണ് സോനം ഇത്തവണ തിളങ്ങുന്നത്.

sonam

ചിത്രങ്ങൾ സോനം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.ഡിസൈനർ എമിലിയ വിക്സ്റ്റൈഡിന്റെ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. സമ്മർ 2021 കളക്ഷനിൽ നിന്നുള്ള ഡോണടെല്ല ക്രോപ് ടോപ്പാണിത്. ലെയേർഡ് ഷോൾഡേഴ്സുള്ള സ്ട്രാപ്‌ലസ് സ്റ്റൈലിലാണ് ടോപ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാക്സി സ്റ്റൈലിലുള്ള ഒൽവീൻ ലോംഗ് സ്‌കർടാണ് പെയറായി വരുന്നത്. ഫ്ളോറൽ പ്രിന്റുകൾ ഔട്ട്ഫിറ്റിനെ മനോഹരമാക്കുന്നു. ടോപ്പിന് 335 യൂറോയും സകർട്ടിന് 1000 യൂറോയുമാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 1.37 ലക്ഷം രൂപ വില വരും.