തിരുവനന്തപുരം: വയോജനങ്ങളെ സംരക്ഷിക്കുവാൻ സർക്കാരും സമൂഹവും കൂടുതൽ ജാഗ്രത കാണിക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടിപ്പിച്ച വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിൽ പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.