തിരുവനന്തപുരം: പട്ടത്തെ എ.ബി.സി മൊബൈൽ സ്റ്റോറിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന മൊബൈൽ അക്സസറികൾ മോഷണം പോയി. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊട്ടിച്ചാണ് മോഷ്ടാക്കൾ ഷോപ്പിനുള്ളിൽ കടന്നത്. വിലയേറിയ ഫോണുകൾ എല്ലാദിവസവും കട പൂട്ടിയശേഷം ഉടമയുടെ വീട്ടിലെത്തിച്ച് സൂക്ഷിക്കുന്നതിനാൽ അവ നഷ്ടമായില്ല. കടയിലെ സി.സി ടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളിൽ ഒരാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ കടയിലെത്തി വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ആയതിനാൽ അൻപത് ദിവസത്തോളം കട പൂട്ടിയിടേണ്ടിവന്ന നഷ്ടത്തിനിടെ മോഷണം ഇരട്ടി ദുരിതമായെന്ന് കടയുടമ നയാബ് കുർഷിദ് പറഞ്ഞു.