കിളിമാനൂർ: ലോക്ക്ഡൗൺ മൂലം വരുമാനം നഷ്ടപ്പെട്ട തൊഴിലാളി സംഘടനയുടെ പ്രധാനപ്പെട്ട പ്രവർത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രവർത്തനമാരംഭിച്ചു. സംഘടനയുടെ പ്രവർത്തകനും സി.പി.ഐ പുതിയകാവ് ബ്രാഞ്ച് സെക്രട്ടറിയുമായ സജിയുടെ കുടുംബത്തിന് ഭക്ഷ്യധാന്യ കിറ്റ് നൽകിക്കൊണ്ട് സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ബി.എസ്. റെജി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി.എം. ഉദയകുമാർ, ട്രഷറർ വെള്ളല്ലൂർ അനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ, എ.ഐ.ടി.യു.സി റേഷൻ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി പുഷ്പരാജൻ, എ.ഐ.വൈ.എഫ് നേതാവ് ലക്ഷ്മി ഉദയൻ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ കിളിമാനൂർ മണ്ഡലത്തിലെ 60 പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും എത്തിച്ചു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ: എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം എൻ. രാജൻ നിർവഹിക്കുന്നു.