regina

സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റെജിന കസാന്ദ്ര. തന്റെതായ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലാണ് താരം കൂടുതൽ തിളങ്ങിയത്.2005 മുതൽ അഭിനയ ലോകത്ത് സജീവമായ താരം സമൂഹമാദ്ധ്യമങ്ങളിലും നിറസാന്നിദ്ധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ അവരെ ഫോളോ ചെയ്യുന്നുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പെട്ടെന്നാണ് തരംഗമാകുന്നത്. ഏത് വേഷത്തിലായാലും റെജിന കസാന്ദ്ര അതീവ സുന്ദരിയാണ്.

regina

ഇപ്പോൾ സമൂഹമാദ്ധ്യമത്തിലെ സജീവ ചർച്ച താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. ആനയോടൊപ്പം മതിമറന്ന് ശാലീന സുന്ദരിയായി നിൽക്കുന്ന റെജിന കസാന്ദ്രയുടെ ഫോട്ടോകൾ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകലോകം.

ശാലീന സുന്ദരിയായി ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ 'കണ്ട നാൾ മുതൽ' എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിലെത്തിയത്. മികച്ച അഭിനയത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നേടിയ താരത്തിന്റെ നിരവധി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.