തിരുവനന്തപുരം: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സമാഹരിച്ച 100 പൾസ് ഒാക്‌സിമീറ്ററുകൾ മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. ജില്ലയിലെ ഹയർസെക്കൻഡറി അദ്ധ്യാപകരിൽ നിന്ന് സമാഹരിച്ച തുക കൊണ്ട് വാങ്ങിയ പൾസ് ഒാക്‌സിമീറ്ററുകൾ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ മന്ത്രിക്ക് കൈമാറി. ട്രഷറർ കെ.എ. വർഗീസ്, സെക്രട്ടറിമാരായ ജെ. ഉണ്ണിക്കൃഷ്ണൻ, എസ്.എഫ്. ജലജകുമാരി, എക്‌സിക്യൂട്ടീവ് അംഗം പി. പ്രേംകുമാർ, സംസ്ഥാന കൗൺസിലർ ഡോ.എ.ആർ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.