
പാലോട്: മുട്ടിൽ വനംകൊള്ള അന്വേഷണം സി.ബി.ഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി പെരിങ്ങമ്മല പഞ്ചായത്ത് സമിതി പാലോട്ട് സംഘടിപ്പിച്ച ധർണ മണ്ഡലം ജനറൽ സെക്രട്ടറി വെള്ളയംദേശം അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു സുരേഷ്, ശ്രീജിത്ത് പാലോട് തുടങ്ങിയവർ നേതൃത്വം നൽകി. ചിറ്റാർ സൗത്ത് സെക്ഷൻ ഹെഡ്ക്വാർട്ടേഴ്സിൽ നടത്തിയ ധർണ സജീവ് ചല്ലിമുക്ക് ഉദ്ഘാടനം ചെയ്തു. രഞ്ചു, സനോജ്, കിരൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ നടന്ന ധർണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പെരിങ്ങമ്മല ഉദ്ഘാടനം ചെയ്‌തു. നന്ദിയോട് സുരേഷ്, എൻ.സി. ചന്ദ്രദാസ്, പൊരിയക്കാട് മണികണ്ഠൻ, കെ. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.