തിരുവനന്തപുരം: ആയിരം കള്ളക്കേസെടുത്താലും പിണറായിയുടെ അഴിമതിക്കെതിരെ പോരാടുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ആജീവനാന്തം ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിയുടെ അഴിമതി തുറന്ന് കാണിക്കും. വനംകൊള്ള മറയ്ക്കാനാണ് കൊടകര,മഞ്ചേശ്വരം കേസുകൾ എന്ന് വ്യക്തമാണ്. കൊടകരയിൽ കവർച്ചക്കാരെ സംരക്ഷിക്കുകയാണ് പൊലീസ്. കേസ് അട്ടിമറിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ട ആവശ്യം ബി.ജെ.പിക്കില്ല.